കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് കള്ളാര്‍ ലോക്കല്‍ കമ്മിറ്റി സ്വീകരണം നല്‍കി
രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് കള്ളാര്‍ ലോക്കല്‍ കമ്മിറ്റി സ്വീകരണം നല്‍കി. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ സിജോ ടി തോമസ് ചാമക്കാലയില്‍, മണ്ഡലം കമ്മിറ്റി മെമ്പര്‍ കെ ടി മാത്യു കൂനംമാക്കില്‍, എട്ടാം വാര്‍ഡ് സെക്രട്ടറി വി റഷീദ്, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരായ ബിജുമോന്‍ ജോസഫ്, പി കേശവന്‍, അനീഷ് തോമസ്, ജിനീഷ് ജോസഫ് തുടങ്ങിയവർക്കാണ് സ്വീകരണം നൽകിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ്ചന്ദ്രന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവരെ മാലയിട്ട് പാര്‍ട്ടി പതാക കൈമാറി സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പി.കെ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി എം.വി.കൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന്‍, യു.ഉണ്ണികൃഷ്ണന്‍, ജോഷി ജോര്‍ജ്, സിജോ ടി തോമസ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കെ.വി രാഘവന്‍ സ്വാഗതം പറഞ്ഞു.