- രാജപുരം: മലയോരത്തിന്റെ മക്കള്‍ക്ക് ആശ്വാസമായി പൂടംക്കല്ല് സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്കാശുപത്രിയായി ഉയര്‍ത്തിയപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ലഭിച്ച കായ്കല്‍പ പുരസ്‌ക്കാരത്തിന് പിന്നാലെയാണ് ഈ ഒരു സുവര്‍ണ നേടം.എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് നല്‍കുന്ന അഞ്ച് കോടി രൂപ ഉപയോഗിച്ച് പുതിയതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ പണികള്‍ പൂര്‍ണ്ണതയില്‍ കൊണ്ടിരിക്കുന്നു. ഇതോടെ മലയോരത്തെ ജനങ്ങള്‍ക്ക് രോഗമുക്തി നേടാന്‍ മലയോരത്ത് തന്നെ സംവിധാനവുമാക്കും. ഇനി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഒരു അത്യാഹിത വിഭാഗവും ഉണ്ടാക്കുമെന്നത് നാട്ടുക്കാര്‍ ഏറെ ആശ്വാസകരമായാണ് കാണുന്നത്. ഇതിലൂടെ മലയോരത്തിന്റ ഏറെക്കാലത്തെ കാത്തിരിപ്പാണ് പൂവണിയുന്നത്. ഇതിനായി ഒട്ടനവധി സമരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവില്‍ കിട്ടിയ ആശ്വാസം എത്രയും പെട്ടെന്ന് നടപ്പിലാക്കണം എന്നണ് മലയോര ജനതയുടെ ആഗ്രഹം. പൂടംക്കല്ല് സി.എച്ച്.എസിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ഉത്തരവ് കടലാസില്‍ ഒതുങ്ങാതെ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് മലയോരജനതയുടെ ആവശ്യം.