പയ്യന്നൂര്‍ കണ്ടോത്ത് നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

  • രാജപുരം: ഇന്ന് പുലര്‍ച്ചെ പയ്യന്നൂര്‍ കണ്ടോത്ത് നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചുള്ളിക്കര അയറോട്ടെ ഒഴുകയില്‍ ജോണിയും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. കോട്ടയത്തെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങവേയാണ് അപകടം. ജോണി (61), ഭാര്യ: മോളി (53), മക്കള്‍: ജോമോള്‍ (35), ജോമോന്‍ (30), ജോബിന്‍ (26), ജോമോന്റെ ഭാര്യ അന്ന, ജോണിയുടെ സഹോദരന്മാരായ സജി (50), ബിജു (43) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ബിജുവിനെ പരിയാരം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ ജോണി ആശുപത്രിയില്‍ മരണപ്പെട്ടു. ജോണിയുടെ മരുമകന്‍: മനോജ്. മറ്റു സഹോദരന്മാര്‍: ജോയി, മോളി, സ്റ്റീഫന്‍, ചാക്കോ, മിനി.

Leave a Reply