പ്രവാസി കോൺഗ്രസ് രാജപുരം പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ നടത്തി

പ്രവാസി കോൺഗ്രസ് രാജപുരം പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ നടത്തി

രാജപുരം: നാട്ടിലെത്തി തിരിച്ചു പോകാൻ പറ്റാതെ വിഷമിക്കുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക ,റാപ്പിഡ് ടെസ്റ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, കൊവിഡ് കാലത്ത് ദുരിതത്തിലായ പ്രവാസികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, നാട്ടിലെത്തിയ പ്രവാസികൾക്ക് തിരിച്ചുപോകാൻ സൗകര്യങ്ങൾ ഏർപ്പെടുത്തുക ,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കള്ളാർ മണ്ഡലം പ്രവാസി കോൺഗ്രസ് രാജപുരം പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി യോഗത്തിൽ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വർഗീസ് അധ്യക്ഷം വഹിച്ചു, ഉൽഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി .കെ. നാരായണൻ .പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന് ഐങ്ങോത്ത് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇസ്മായിൽ ചിത്താരി .കള്ളാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് ചാക്കോ എന്നിവർ സംസാരിച്ചു,,

Leave a Reply