യുവാക്കളെ പ്രഭാത വ്യയാമത്തിലുടെ കാർഷിക മേഖലയിൽ ഇറക്കാൻ ഡിവൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ പദ്ധതിയായ മോർണിങ് ഫാമിങ്ങ് കാലിച്ചാനടുക്കത്ത് തുടങ്ങി

യുവാക്കളെ പ്രഭാത വ്യയാമത്തിലുടെ കാർഷിക മേഖലയിൽ ഇറക്കാൻ ഡിവൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ പദ്ധതിയായ മോർണിങ് ഫാമിങ്ങ് കാലിച്ചാനടുക്കത്ത് തുടങ്ങി

കാലിച്ചാനടുക്കം : “മോർണിങ് ഫാമിങ് ‘ യുവാക്കളെ പ്രഭാതവ്യയാമത്തിലുടെ കാർഷിക മേഖലയിൽ ഇറക്കാൻ ഡി വൈ എഫ് ഐ കാസർഗോഡ് ജില്ല കമ്മിറ്റി അസുത്രണം ചെയ്‌യുന്ന പരിപാടിക്ക് കരുത്തു പകരാൻ ഡി വൈ എഫ് ഐ കാലിച്ചാനടുക്കം മേഖല കമ്മിറ്റി യുവാക്കളെ സംഘടിപ്പിച്ച് ആലത്തടി മുക്കുട് വയൽ രാവിലെ 6 മണി മുതൽ 9 മണി വരെയുള്ള സമയം ഉപയോഗപെടുത്തി നെൽകൃഷിക്ക് നിലമൊരിക്കൽ ആരംഭിച്ചു. കൃഷി നിർദ്ദേശങ്ങൾ നൽകാൻ നെൽ കർഷകനായ ശ്രീധരൻ മാവുപാടിയുടെ സഹായം ഉണ്ട് . ഓമന മാവുപാടി എന്നവരുടെ ഉടമസ്ഥതയിൽ ഉള്ള ഒരു ഏക്കർ സ്ഥലത്താണ് കൃഷി. അടുത്തദിവസം തന്നെ ഞാറു നടൽ നടത്തു മെന്ന് മേഖല സെക്രട്ടറി വി.സജിത്ത് അറിയിച്ചു.

Leave a Reply