കോവിഡ് മൂലം കടക്കെണിയിലായ സാധാരണക്കാർക്ക് സ്വർണപ്പണയത്തിന്മേൽ കുറഞ്ഞ പലിശയ്ക്കുള്ള കാർഷിക ലോൺ നൽകണമെന്നാവശ്യം

കോവിഡ് മൂലം കടക്കെണിയിലായ സാധാരണക്കാർക്ക് സ്വർണപ്പണയത്തിന്മേൽ കുറഞ്ഞ പലിശയ്ക്കുള്ള കാർഷിക ലോൺ നൽകണമെന്നാവശ്യം

കാഞ്ഞങ്ങാട്: കോവിഡ് മൂലം കടക്കെണിയിലായ സാധാരണക്കാർക്ക് സ്വർണപണയത്തിന്മേലുള്ള കാർഷിക ലോൺ സ്ഥലം കുറവുള്ള സാധാരണക്കാർക്കും ലഭിക്കത്തക്ക രീതിയിൽ നിയമം പരിഷ്ക്കരിച്ചുകൊണ്ട് നൽകണമെന്ന് ഓൾ കേരള ബാങ്ക് ജുവൽ അപ്പ്രൈസേർസ് ഫെഡറേഷൻ ഭാരവാഹികൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയെ കണ്ട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മിനിമം ഒരു ലക്ഷം രൂപവരെയെങ്കിലും ലോൺ നൽകുകയാണെങ്കിൽ ജനങ്ങൾക്ക് വളരെ ആശ്വാസമായിരിക്കും എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കൊറോണബാധിച്ചു ഇന്ത്യയിൽ നാൽപ്പതിൽപരം അപ്പ്രൈസർമാരാണ് മരണമടഞ്ഞത്. രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവർ അതിലേറെ. ഇവർക്കും കുടുംബങ്ങൾക്കും ഗവർമെന്റിന്റെ ഭാഗത്തു നിന്നോ ബാങ്കിന്റെ ഭാഗത്തു നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ല. നോട്ടുനിരോധനം, പ്രളയങ്ങൾ ,ഓഖി, നിപ്പ, ഇപ്പോൾ കോറോണയും
ഇതിനെ അഭിമുഖീകരിച്ച അപ്രൈസർ വളരെയധികം ദുരിതം അനുഭവിക്കുകയാണ്.കമ്മീഷൻ വ്യവസ്ഥയായതിനാൽ ബാങ്കിൽ പണയം എടുത്താൽ മാത്രമേ ഇവർക്ക് വരുമാനം ലഭിക്കുകയുള്ളൂ.
ആയതിനാൽ അപ്പ്രൈസർമാരെ സ്ഥിരപ്പെടുത്തുക,
മറ്റു ബാങ്ക് ജീവനക്കാർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നൽകുക,
ബാങ്കിൻ്റെ ഐ ഡി കാർഡ് നൽകുക
നാഷണലൈസ് ബാങ്കിലെ അപ്രൈസർ ചാർജ് ഏകീകരിക്കുക
തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക,
തുടങ്ങിയ വിഷയങ്ങളും കൂടി നിവേദനത്തിൽ ആവശ്യപ്പെട്ടു.
അടുത്ത പാർലമെൻ്റ് യോഗത്തിൽ അപ്രൈസർമാരുടെ പ്രശ്നങ്ങൾ പാർലിമെൻ്റിൽ അവതരിപ്പിക്കും എന്ന് ശ്രീ: രാജ്മോഹൻ ഉണ്ണിത്താൻ M P അറിയിച്ചു
എ കെ ബി ഇ എഫ്
കാസർഗോഡ് ജില്ലാ സെക്രട്ടറി ഇ.വി .മോഹനൻ ,എ കെ ബി ജെ എ എഫ് കാസർഗോഡ് ജില്ലാ സെക്രട്ടറി ഇ.കെ.രാജീവൻ, എ കെ ബി ജെ എ എഫ് സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി കെ.എൻ.അതിരഥൻ, എ കെ ബി ജെ എ എഫ് ജില്ലാ ജോയിൻ സെക്രട്ടറി അശോകൻ, വൈസ് പ്രെസിഡന്റുമാരായ വിനേഷ് എം, നാരായണൻ എ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Leave a Reply