മലയോരത്ത് വീണ്ടും കാട്ടാന ശല്യം: പാണത്തൂർ, വട്ടക്കയം, പാറക്കടവ് പ്രദേശങ്ങളിൽ കൃഷികൾ നശിപ്പിച്ചു

മലയോരത്ത് വീണ്ടും കാട്ടാന ശല്യം: പാണത്തൂർ, വട്ടക്കയം, പാറക്കടവ് പ്രദേശങ്ങളിൽ കൃഷികൾ നശിപ്പിച്ചു

പാണത്തൂർ :മലയോരത്ത് വീണ്ടും കാട്ടാനകൾ കൃഷികൾ നശിപ്പിച്ചു. പാണത്തൂർ, വട്ടക്കയം, പാറക്കടവ് പ്രദേശങ്ങളിലാണ് കൃഷി നശിപ്പിച്ചത്. കൃഷിനാശമുണ്ടായ സ്ഥലങ്ങൾ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, പഞ്ചായത്തംഗങ്ങളായ കെ.ജെ.ജയിംസ് , രാധാ സുകുമാരൻ, എൻ.വിൻസന്റ് എന്നിവർ സന്ദർശിച്ചു.
പനത്തടി പഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന കർണാടക വനത്തിൽ നിന്നും ആനക്കൂട്ടങ്ങൾ ഇറങ്ങി വനത്തോട് ചേർന്നുകിടക്കുന്ന കർഷകരുടെ കൃഷികൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശങ്ങളിൽ സോളാർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പരിപാലനം ഇല്ലാത്തതുകൊണ്ട് ആനക്കൂട്ടങ്ങൾ കടന്നു വരാനുള്ള വഴിത്താരകൾ നിലവിലുണ്ട്.
കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് ജോണി തോലപുഴ ആവശ്യപ്പെട്ടു.

Leave a Reply