ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ കോളിച്ചാൽ ലയൺസ് ക്ലബ് പൂടംകല്ലിലെ ഡോ.ബീനയെ ആദരിച്ചു

ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ കോളിച്ചാൽ ലയൺസ് ക്ലബ് പൂടംകല്ലിലെ ഡോ.ബീനയെ ആദരിച്ചു

കോളിച്ചാൽ :ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന മലയോര മേഖലയിലെ നൂറുകണക്കിന് രോഗികളെ ദിവസേന പരിശോധിച്ച് മരുന്നുകൾ നിർദ്ദേശിക്കുന്ന ഡോ.സി.എച്ച് ബീനയെ പൂടുംകല്ല് വസതിയിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ആർ.സൂര്യനാരായണ ഭട്ട് ഉപഹാരം നൽകി. സെക്രട്ടറി രാജീവ് എം.എൻ സ്വാഗതം പറഞ്ഞു. നിയുക്ത പ്രസിഡണ്ട് കണ്ണൻ നായർ, സെക്രട്ടറി സെബാൻ കാരക്കുന്നേൽ, ട്രഷറർ എ.പി. ജയകുമാർ, ജെയിൻ.പി. വർഗ്ഗീസ്, കുഞ്ഞികൃഷ്ണൻ, അനിത പുരുഷോത്തമൻ എന്നിവർ നേതൃത്യം നൽകി. പരിശോധനയ്ക്കായി എത്തിയ മുഴുവൻ രോഗികൾക്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

Leave a Reply