
- രാജപുരം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മുതല്‍ രാജപുരത്ത് നടക്കുന്ന ‘പൊലിക’ കാര്‍ഷിക മേളയുടെ ഭാഗമായി സംസ്ഥാന തല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരവും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും. കൃഷിയുമായി ബന്ധപ്പെട്ട 12*18 വലിപ്പത്തിലുള്ള കളര്‍ ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക. ഒരാളുടെ മൂന്ന് ചിത്രങ്ങള്‍ മാത്രമെ പരിഗണിക്കുകയുള്ളു. മത്സരത്തില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 23-ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പ് ചിത്രങ്ങള്‍ താഴെ പറയുന്ന വിലാസത്തില്‍ ലഭിക്കണം. ബ്രിട്ടീഷ് ഫോട്ടോഗ്രാഫി, ചുള്ളിക്കര, പടിമരുത് പി.ഒ, പിന്‍കോഡ്: 671531 ഫോണ്‍: 8606771777