ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് നൽകി വാട്ടർ അതോറിറ്റി കാഞ്ഞങ്ങാട് സെക്ഷൻ ഓഫീസ് അധികൃതർ

കള്ളാർ: ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് നൽകി വാട്ടർ അതോറിറ്റി. ഏകദേശം പത്ത് വർഷത്തോളമായി പണി പൂർത്തിയാകാതെ കിടക്കുന്ന കള്ളാർ പഞ്ചായത്തിലെ എൻഡോസൾഫാൻ കുടിവെള്ള പദ്ധതിയിൽ നിന്നും ഇതുവരെ ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത വീടുകൾക്ക് വാട്ടർ അതോരിറ്റിയുടെ ബില്ലുകൾ ലഭിച്ചു. ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടറുടെയും പിടിപ്പുകേടുകൊണ്ട് പൂർത്തിയാകാതിരുന്ന പദ്ധതി ഏറെ നാളത്തെ മുറവിളി കൾക്ക് ശേഷമാണ് ഏതാനും മാസങ്ങൾക്കു മുമ്പ് മീറ്ററും ടാപ്പും സ്ഥാപിച്ച് കണക്ഷൻ നൽകിയത്. ട്രയൽ നടത്തിയ ഒരു ദിവസമല്ലാതെ നാളിതുവരെ ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പല പ്രാവശ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു അപ്പോഴൊക്കെ പ്രൊജക്ടിൽ ആദ്യമിട്ട മെയിൻ പൈപ്പിൻ്റെ തകരാറു മൂലമാണെന്നും അന്നത്തെ കോൺട്രാക്ടർ വന്നെങ്കിൽ മാത്രമെ പരിഹരിക്കാൻ പറ്റുകയുള്ളൂ എന്നു മാണ് മറുപടി കിട്ടിയതു എന്നാൽ ഇതുവരെയും പ്രശ്നം പരി ഹരിക്കപ്പെട്ടിട്ടില്ല കഴിഞ്ഞ മാർച്ച് -ഏപ്രിൽ – മെയ് മാസങ്ങളിൽ ഏതാണ്ട് പതിനഞ്ചോളം കുടുംബങ്ങൾ വാഹനങ്ങളിൽ വെള്ളമെത്തിച്ചാണ് വീട്ടാവശ്യങ്ങൾ നടത്തിയിരുന്നത്. 131 രൂപയാണ് ബില്ല് വന്നിട്ടുള്ളത്. ലഭിക്കാത്ത വെള്ളത്തിന് എന്തിന് പണമടക്കണം എന്ന് നാട്ടുകാർ ചോദിക്കുന്നു.

Leave a Reply