കോടോംബേളൂർ പഞ്ചായത്തിൽ പെരുന്നാൾ പ്രമാണിച്ച് തിങ്കൾ, ചൊവ്വ, ബുധൻ (19, 20, 21) ദിവസങ്ങളിൽ മുഴുവൻ കടകളും തുറക്കാം.

അട്ടേങ്ങാനം: പെരുന്നാൾ പ്രമാണിച്ച് തിങ്കൾ, ചൊവ്വ, ബുധൻ (19, 20, 21) ദിവസങ്ങളിൽ കോടോം ബേളൂർ പഞ്ചായത്തിലെ മുഴുവൻ കടകൾക്കും തുറന്നു പ്രവർത്തിക്കാമെന്ന് പ്രസിഡന്റ് പി.ശ്രീജ അറിയിച്ചു. കടകളിൽ മാസ്‌കും ഗ്ലൗസും നിർബന്ധമായും ഉപയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ വ്യാപാരികൾ തയ്യാറാകണം.
പല സ്ഥലങ്ങളിലും ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ കൃത്യമായി ഉപയോഗിക്കുന്നില്ല. കച്ചവടക്കാരുൾപ്പെടെ പലരും അശ്രദ്ധമായാണ് മാസ്‌ക് ഉപയോഗിക്കുന്നത്. കടകളിൽ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തണം. തിരക്കുകളൊഴിവാക്കിയും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചും ജനങ്ങളും സഹകരിക്കണം.
നിയമ ലംഘനം നടത്തിയാൽ കടുത്ത നടപടികളുണ്ടാകും.

Leave a Reply