പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പാണത്തൂർ ജനകീയ ഹോട്ടലിൽ കർക്കിടകഞ്ഞി ഫെസ്റ്റ്
പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പാണത്തൂർ ജനകീയ ഹോട്ടലിൽ വെച്ച് കർക്കിടകഞ്ഞി ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാധ കൃഷ്ണ ഗൗഡ, മെമ്പർ സെക്രട്ടറി ജോസ് അബ്രഹാം, സി ഡി എസ് മെമ്പർമാരായ പ്രഭ രവി, മല്ലിക, അക്കൗണ്ടന്റ് ആർ.രവിത, ആനിമേറ്റർ പി.ലക്ഷ്മി എന്നിവർ പങ്കെടുത്തു.