വാഹനമിടിച്ച് പരുക്കേറ്റ നായയ്ക്ക് രക്ഷകരായി രാജപുരത്തെ വ്യാപാരികൾ .
രാജപുരം: രാജപുരം ടൗണിൽ വാഹനം ഇടിച്ചു പാരിക്കു പറ്റിയ തെരുവ് നായയെ രാജപുരത്തെ നയന ഫാൻസി ഉടമ ജയിൻ പി വർഗീസ്, മകൻ ജോയൽ, അമീർ രാജപുരം എന്നിവരുടെ നേതൃത്വത്തിൽ പരിചരണം നൽകി. നായയുടെ മുറിവുണങ്ങാൻ ആവശ്യമായ മരുന്നുകൾ രാജപുരം എയ്ഞ്ചൽ മെഡിക്കൽ സ്റ്റോർ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റി പ്രസിഡന്റുമായ പി.ടി.തോമസ് സൗജന്യമായി നൽകി മാതൃകയായി.