ഓൺലൈൻ സൗകര്യം ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാർത്ഥിനിക്ക് താങ്ങായി വണ്ണാത്തിക്കാനത്തെ നാട്ടുകൂട്ടായ്മ.

ഓൺലൈൻ സൗകര്യം ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാർത്ഥിനിക്ക് താങ്ങായി വണ്ണാത്തിക്കാനത്തെ നാട്ടുകൂട്ടായ്മ.

രാജപുരം: ഓൺലൈൻ സൗകര്യം ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാർത്ഥിനിക്ക് താങ്ങായി നാട്ടുകൂട്ടായ്മ. വണ്ണാത്തിക്കാനത്തെ പുളിക്കൽ രാഘവൻ്റെ മകൾ എട്ടാം ക്ലാസുകാരി ദർശനയുടെ പഠനം ഓൺലൈൻ സംവിധാനം ഇല്ലാതെ വഴിമുട്ടിയപ്പോൾ വണ്ണാത്തിക്കാനത്തെ നാട്ടുകൂട്ടായ്മയും, ഓർമ്മ വായനശാല പ്രവർത്തകരും കൈകോർത്ത് സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്. ഓർമ്മ വായനശാല സെക്രട്ടറി എ കെ രാജേന്ദ്രൻ സ്മാർട്ട് ഫോൺ കൈമാറി. വി.എം.കുഞ്ഞാമദ്, പി.കെ.മുഹമ്മദ്, അഗസ്റ്റ്യൻ കെ മാത്യു, സോണി സോണി, ഇ.രാജി, സൗമ്യ അജേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply