കോടോംബേളൂര്‍ പഞ്ചായത്തില്‍ കോവിഡ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു. കൂടുതല്‍ ഇളവുകള്‍ ഇല്ല.

അട്ടേങ്ങാനം : കോടോംബേളൂര്‍ പഞ്ചായത്തു തല കോവിഡ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു.ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങള്‍ അതേപടി നടപ്പിലാക്കുന്നതിനു തീരുമാനിച്ചു. പഞ്ചായത്തില്‍ മറ്റ് ഇളവുകള്‍ അനുവദിക്കേണ്ടതില്ലായെന്ന് തീരുമാനിച്ചു. ഗവണ്‍മെന്റ് മാനദണ്ഡങ്ങള്‍ കൃത്യമായ രീതിയില്‍ പൊതുജനങ്ങള്‍ പാലിക്കേണ്ടതാണ്. പഞ്ചായത്ത് പരിധിയില്‍ വാക്‌സിനേഷന്‍ നടത്താത്ത ഓട്ടോ ടാക്‌സി തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവരുടെ ലിസ്റ്റ് പഞ്ചായത്തില്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്‌സിനേഷനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനു തീരുമാനിച്ചു. പഞ്ചായത്തു പരിധിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താന്‍ തീരുമാനിച്ചു. പഞ്ചായത്തു പരിധിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള കടകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

Leave a Reply