പനത്തടി പഞ്ചായത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന 10 കുട്ടികൾക്ക് വാർഡംഗം കെ.ജെ.ജയിംസിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണും സിമ്മും നൽകി

പനത്തടി പഞ്ചായത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന 10 കുട്ടികൾക്ക് വാർഡംഗം കെ.ജെ.ജയിംസിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണും സിമ്മും നൽകി

പാണത്തൂർ: പനത്തടി പഞ്ചായത്തിൽ പത്താം വാർഡിൽ ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന 10 കുട്ടികൾക്ക് വാർഡഗം കെ.ജെ.ജയിംസിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണും സിമ്മും നൽകി. കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡംഗത്തിന്റെ പ്രവർത്തനത്തെ കളക്ടർ അഭിനന്ദിച്ചു. ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകൻ കെ.സുരേഷ്, ചിറങ്കടവ് ഗവ.വെൽഫയർ ഹൈസ്കൂൾ പ്രഥമാധ്യാപകൻ ഭാർഗവൻ, വാർഡംഗം കെ.ജെ.ജയിംസ് എന്നിവർ പ്രസംഗിച്ചു.
വാർഡിലെ കുടുംബശ്രീകൾ, കാപ്പിത്തോട്ടം പുരുഷ സ്വയം സഹായ സംഘം, മറ്റ് ഉദാരമതികൾ എന്നിവരുടെ സഹായത്തോടെയാണ് തുക സമാഹരിച്ചത്. 10,000 രൂപ വിലയുള്ള ഫോണുകളാണ് നൽകിയത്.

Leave a Reply