രാജപുരം: ഒടയംചാല്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. റോട്ടറി കെയര്‍ ഡിസ്ട്രിക്ട് ചെയര്‍മാന്‍ കെ.രാജേഷ് കാമത്ത് ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എ.കെ.റെജീഷ് അധ്യക്ഷനായിരുന്നു. മുന്‍ അസി.ഗവര്‍ണര്‍ ബി.മുകുന്ദ് പ്രഭു മുഖ്യാതിഥിയായി. അസി.ഗവര്‍ണര്‍മാരായ കെ.ദിനകര്‍ റൈ, അനില്‍കുമാര്‍ ഫിലിപ്പ്, മുന്‍ പ്രസിഡന്റുമാരായ എം.വി.മുരളി, കെ.മണികണ്ഠന്‍, എം. തമ്പാന്‍, സി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.മോഹനന്‍ നായര്‍(പ്രസി), ടി.ടി.സജി(സെക്ര) പ്രിന്‍സ് ജോസഫ്(ഖജാന്‍ജി). ഒടയംചാല്‍ ബസ് കാത്തിരിപ്പു കേന്ദ്രം, മാവേലിസ്റ്റോര്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ വിതരണയന്ത്രം സ്ഥാപിച്ചു.