ആരോഗ്യ ക്ഷേമ പദ്ധതികളുമായി മാസ്സ്
കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കോ വിഡ് 19 സഹായ പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ കോടോംബേളൂർ പഞ്ചായത്തിലെ ഒടയംചാലിൽ 15 കുടുംബങ്ങൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം നടത്തി. പൾസ് ഓക്സിമീറ്റർ, ബാറ്ററി, തെർമോമീറ്റർ, സ്റ്റീമർ, സാനിറ്റൈസർ, മാസ്ക്, ഹാൻഡ് വാഷ് എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിനോജ് ചാക്കോ മെഡിക്കൽ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാദർ ബിബിൻ തോമസ് കണ്ടോത്ത്, വാർഡ് മെമ്പർമാരായ ശ്രീമതി ജിനി ബിനോയി, ശ്രീമതി ആൻസി ജോസഫ്, ഒടയംചാൽ സെന്റ് ജോർജ് പള്ളി വികാരി ഫാദർ ബിജി പല്ലുനിയിൽ, മാസ്സ് അസിസ്റ്റന്റ് സെക്രട്ടറി ഫാദർ സിബിൻ കൂട്ട കല്ലുങ്കൽ എന്നിവർ പങ്കെടുത്തു.