പനത്തടി സർവീമ്പ് സഹകരണ ബാങ്കിൽ മെംബർമാർക്കുള്ള അംഗ സമാശ്വാസ നിധി ഉദ്ഘാടനം ചെയ്തു.

പനത്തടി സർവീമ്പ് സഹകരണ ബാങ്കിൽ മെംബർമാർക്കുള്ള
അംഗ സമാശ്വാസ നിധി ഉദ്ഘാടനം ചെയ്തു.

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ സഹകരണ വകുപ്പ് മുഖേന മാരക രോഗങ്ങൾ ബാധിച്ച സഹകരണ ബാങ്ക് മെമ്പർമാർക്ക് നടപ്പിലാക്കിയ അംഗ സമാശ്വാസ നിധി പ്രകാരം പനത്തടി സർവ്വീസ് സഹകരണ ബാങ്കിൽ അനുവദിച്ചത് 67 അംഗങ്ങൾക്കായി 14,65,000 രൂപയാണ്. സഹകരണ വകുപ്പ് വെള്ളരിക്കുണ്ട് താലൂക്ക് തല വിതരണ ഉദ്ഘാടനം പനത്തടി സർവീസ് സഹകരണ ബാങ്ക് പൂടംകല്ലിൽ വെച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷമി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് അസിസ്റ്റന്റ് രജിസ്ട്രാർ വി.റ്റി.തോമസ് സ്വാഗതവും പനത്തടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് അഡ്വ.ഷാലു മാത്യു അദ്ധ്യക്ഷതയും വഹിച്ചു. സിനു കുര്യാക്കോസ്, ദീപുദാസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply