മണ്ണെണ്ണ വിളക്കിൽ എംഫിൽ വരെ പഠിച്ച അംബികയുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ സഹായവുമായി യുവജന ക്ഷേമബോർഡും ഡിവൈഎഫ് ഐയും

മണ്ണെണ്ണ വിളക്കിൽ എംഫിൽ വരെ പഠിച്ച അംബികയുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ സഹായവുമായി യുവജന ക്ഷേമബോർഡും ഡിവൈഎഫ് ഐയും

ബളാംതോട്: മണ്ണെണ്ണ വിളക്കിൽ എം.ഫിൽ വരെ പഠിച്ച ബളാംതോട് മുന്തന്റെമൂലയിലെ കൃഷ്ണൻ എന്നവരുടെ മകൾ അംബികയുടെ വീട്ടിൽ ഇനി വൈദ്യുതി എത്തും. യുവജനക്ഷേമ ബോർഡിന്റെ സാമ്പത്തിക സഹായവും ഡി വൈ എഫ ഐയുടെ സഹായവും ലഭ്യമാക്കി.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ അംബികയുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ വേണ്ടുന്ന സാമ്പത്തിക സഹായം ചെയ്തു. ജില്ലാ കോർഡിനേറ്റർ എ.വി.ശിവപ്രസാദ് സാമ്പത്തിക സഹായം കൈമാറി. ഡി. വൈ. എഫ്. ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു, യുവജന ക്ഷേമ ബോർഡ് കോടോം ബേളൂർ പഞ്ചായത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ്,അഡ്വ :ബി.മോഹൻകുമാർ, ജി.ഷാജിലാൽ, അനൂപ്. സി. ആർ,ജയകൃഷ്ണൻ,അഭിഷേക് എന്നിവർ പങ്കെടുത്തു.

Leave a Reply