ചുള്ളിക്കരയിൽ പൊതുമരാമത്ത് അസി.എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയം അനുവദിക്കാൻ സിപിഎം പനത്തടി ഏരിയ സെക്രട്ടറി എം.വി.കൃഷ്ണൻ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.

പൂടംകല്ല്: ചുള്ളിക്കരയിൽ പൊതുമരാമത്ത് അസി.എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയം അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട അന്തര്‍ സംസ്ഥാന പാതകളിലൊന്നാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍-മടിക്കേരി പാത. ഇതേ പാതയില്‍ പാണത്തൂര് നിന്ന് സുള്ള്യയിലേക്കുള്ള അന്തര്‍ സംസ്ഥാന പാതയും കടന്നുപോകുന്നുണ്ട്. കൂടാതെ ഈ പാതയില്‍ നിന്നും വെള്ളരിക്കുണ്ട്, കൊന്നക്കാട്, ചിറ്റാരിക്കാല്‍, പെരിയ, ബേഡഡുക്ക, കുറ്റിക്കോല്‍, ബന്തടുക്ക, ബളാല്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് നിരവധി പൊതുമരാമത്ത് മേജര്‍ റോഡുകളും കടന്നുപോകുന്നുണ്ട്. ജില്ലാ അതിര്‍ത്തിയായ ചെറുപുഴ വരെ നീളുന്ന മലയോര ഹൈവേയും കടന്നുപോകുന്നുത് ഇതേ റോഡിനെ ബന്ധിപ്പിച്ചാണ്. 300-ലധികം കിലോമീറ്റര്‍ നീളുന്ന പൊതുമരാമത്ത് റോഡുകളാണ് ഈ പാതയുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ മേഖലകളിലേക്ക് കടന്നുപോകുത്. നിലവില്‍ ഈ റോഡുകളുടെ ചുമതല കാഞ്ഞങ്ങാട് അസി.എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയത്തിന് കീഴിലാണ്. ജില്ലയുടെ പാതിയിലധികം വരു ന്ന ഭാഗങ്ങളിലെ റോഡുകളുടെ ചുമതല വഹിക്കു കാഞ്ഞങ്ങാട് കാര്യാലയം വിഭജിച്ച് മലയോരം കേന്ദ്രീകരിച്ച് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയം അനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിഭജനം നടത്തിയാല്‍ ഇവിടെയുള്ള ജീവനക്കാരുടെ ജോലിഭാരം കുറയുതിനോടൊപ്പം മലയോര മേഖലയിലെ റോഡുകള്‍ കൂടുതല്‍ ശ്രദ്ധിക്കാനും വകുപ്പിന് സാധിക്കും.
മലയോര പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി 2015-ല്‍ രൂപവത്കരിച്ച വെള്ളരിക്കുണ്ട് താലൂക്കില്‍ നിലവില്‍ അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയം ഇല്ല. 300 കിലോമീറ്ററില്‍ അധികം പൊതുമരാമത്ത് റോഡുകള്‍ കടന്നുപോകുന്ന താലൂക്കില്‍ ആകെയുള്ളത് ഭീമനടിയില്‍ പ്രവര്‍ത്തിക്കുന്ന അസി.എന്‍ജിനീയറുടെ കാര്യാലയം മാത്രമാണ്. ഇവര്‍ക്കാണെങ്കില്‍ പ്രധാന അന്തര്‍ സംസ്ഥാന പാതയില്‍ എത്തണമെങ്കില്‍ വലിയ ദൂരം സഞ്ചരിക്കുകയും വേണം. കാഞ്ഞങ്ങാട്-പാണത്തൂര്‍ -മടിക്കേരി അന്തര്‍ സംസ്ഥാന പാതയില്‍ ചുള്ളിക്കരയില്‍ അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയം അനുവദിച്ചാല്‍ ഇതിന് പരിഹാരം കാണാന്‍ കഴിയും. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കാര്യാലയത്തിന് ആവശ്യമായ സ്ഥലവും ചുള്ളിക്കര പാലത്തിന് സമീപമുണ്ട്. കാര്യാലയം യാഥാര്‍ത്ഥ്യമായാല്‍ മലയോരത്തെ എല്ലാ മേഖലകളുടെയും അടിസ്ഥാന സൗകര്യവികസനത്തിന് വലിയ നേട്ടമാകും. കാര്യാലയമനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്നാവശ്യപ്പെട്ട് സിപിഎം പനത്തടി ഏരിയ സെക്രട്ടറി എം.വി.കൃഷ്ണൻ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.

Leave a Reply