- കാലിച്ചാനടുക്കം: തായന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ വാര്‍ഡ് മെമ്പര്‍ സജിതശ്രീകുമാര് പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ജെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എന്‍.വി.ബിന്ദുലേഖ, ലത ചെറളം, മുസ്തഫ തായന്നൂര്‍, സ്കൂള്‍ വികസന സമിതി വര്‍ക്കിംഗ് ചെയര്മാന് വി.കരുണാകരന്, പ്രിന്‍സിപ്പല്‍ കെ.ആനന്ദവല്ലി, പ്രഥമാധ്യാപകന് ഇ.വി.എം. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.ജോയിസ് ജോസഫ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.