ഓണത്തോടനുബന്ധിച്ച് കോളിച്ചാൽ ലയൺസ് ക്ലബ് ജില്ലാ തല ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

രാജപുരം: കോളിച്ചാൽ ലയൺസ് ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാതല ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 5001, 3001, 2001 രൂപ കാഷ് അവാർഡ് നൽകും. പാട്ടുകൾക്ക് ഓർക്കസ്ട്ര, കരോക്കെ എന്നിവ ഉപയോഗിക്കാം. ലൈവ് ഓർക്കസ്ട്ര പ്രത്യേകം പരിഗണിക്കും. പങ്കെടുക്കുന്നവർക്ക് പ്രായപരിധിയില്ല. ഓഗസ്റ്റ് 16 മുതൽ 18 വരെയാണ് മത്സരം. കോവിസ് കലാകാരന്മാർക്കും സംഗീത ആസ്വാദകർക്കും പിന്തുണയുമായാണ് ഓണപ്പാട്ട് മത്സരം സംഘടി പ്പിക്കുന്നതെന്ന് ഭാരവാഹികളായ സി.കണ്ണൻ നായർ, സെബാൻ കാരക്കുന്നേൽ, എ.പി.ജയകുമാർ, ജയിൻ പി.വർഗീസ് എന്നിവർ അറിയിച്ചു. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകുന്നു. ടീമുകൾ പേരുകൾ രജിസ്റ്റർ ചെയ്യേണ്ട നമ്പറുകൾ. 9447692395, 9400238995.

Leave a Reply