കള്ളാർ മണ്ഡലം തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐഎൻടിയുസി കള്ളാർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം നടത്തി.

കള്ളാർ: ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൻറെ ഭാഗമായി കള്ളാർ മണ്ഡലം തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം നടത്തി തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പുവരുത്തുക, തൊഴിൽദിനങ്ങൾ 200 വർദ്ധിപ്പിക്കുക. ഇ എസ് ഐ പദ്ധതിയിലുൾപ്പെടുത്തി പെൻഷൻ ഉറപ്പുവരുത്തുക, തൊഴിലാളികൾക്ക് കൊടുക്കാനുള്ള കുടിശ്ശിക തുക ഉടനെ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരം ഐഎൻടിയുസി കള്ളാർ മണ്ഡലം സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതംവും, അധ്യക്ഷൻ വി എസ് ജോസ് . ഉദ്ഘാടനം നിയോജക മണ്ഡലം പ്രസിഡണ്ട് പി.സി. തോമസ്, കോൺഗ്രസ് കള്ളാർ മണ്ഡലം പ്രസിഡണ്ട് ഷാജി ചാരത്ത് , പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ, ബളാൽ ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡണ്ട് എം.കെ.മാധവൻനായർ , സജി പ്ലാച്ചേരി, ബി.അബ്ദുള്ള. ഐഎൻടിയുസി ജില്ലാ സെക്രട്ടറി സി.രേഖ. സണ്ണി. കെ.രത്നാവതി, ശ്രീലത എന്നിവർ സംസാരിച്ചു

Leave a Reply