കള്ളാറില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണന്ന് കളളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി .

രാജപുരം: കള്ളാറില്‍ സ്ഥാപിക്കാനിരുന്ന പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണന്ന് കളളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി . വളരെ പ്രതീക്ഷയോടെയാണ് മലയോര പ്രദേശത്ത് വന്യ മ്യഗശല്യം നേരിടുന്ന കര്‍ഷകര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ വരവ് പ്രതീക്ഷിച്ചിരുന്നത്. ഫോറസ്റ്റ് സ്റ്റേഷന്‍ ഉടനടി തന്നെ കള്ളാറില്‍ സ്ഥാപിക്കണം എന്നും അല്ലാത്തപക്ഷം മലയോര പ്രദേശത്തെ ദുരിതം അനുഭവിക്കുന്ന മുഴുവന്‍ കര്‍ഷകരെയും അണി നിര്‍ത്തി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് ഷാജി ചാരാത്ത് പറഞ്ഞു

Leave a Reply