ബിരുദ പരീക്ഷകളില്‍ റാങ്ക് തിളക്കവുമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് .

രാജപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ പരീക്ഷകളില്‍ റാങ്കുകള്‍ വാരി കൂട്ടി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് .
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എസ് സി മൈക്രോബയോളജിയില്‍ ഒന്നാം റാങ്ക് നേടി റിന്റ് ജോണ്‍സന്‍ , ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് ബിരുദ പരീക്ഷയില്‍ 1,2,3 റാങ്കുകള്‍ നേടി ആന്‍ മേരി, എം.കീര്‍ത്തന, സി.രാകേഷ് കൃഷ്ണന്‍ എന്നിവര്‍ കോളേജിന് മാതൃകയായി.
ആലക്കോട് സി.ജെ.ജോണ്‍സണ്‍ – ലിസി ജോണ്‍സണ്‍ ദമ്പതികളുടെ മകളാണ് മൈക്രോ ബയോളജിയില്‍ ഒന്നാം സ്ഥാനം നേടിയ റിന്റ് ജോണ്‍സണ്‍. ഇക്കണോമിക്‌സില്‍ ഒന്നാം സ്ഥാനം നേടിയ ആന്‍ മേരി
മാലോം പുതുമനയിലെ
ഷെല്ലി പി ജോസ് -ഷേര്‍ളി ഷെല്ലി ദമ്പതികളുടെ മകളാണ്. രണ്ടാം സ്ഥാനം നേടിയ എം. കീര്‍ത്തന അമ്പലത്തറയിലെ കാനത്താല്‍ വി.കൃഷ്ണന്റെയും – എം ശോഭയുടെയും മകളാണ്.
മൂന്നാം സ്ഥാനം നേടിയ സി.രാകേഷ് കൃഷ്ണന്‍ മുന്നാട്ടെ എം രാധാകൃഷ്ണന്‍ — ചേവിരി ലീലാവതി എന്നിവരുടെ മകളാണ്.

Leave a Reply