പൂടംകല്ല് : തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനത്തോടനുബന്ധിച്ചു ആഗസ്ത് 9 മുതല്‍ 15വരെ ഗോത്രാരോഗ്യ വാരാചരണം നടക്കുകയാണ്., ‘ആദിവാസി ജനത ആരോഗ്യ ജനത ‘ എന്ന സന്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി കള്ളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ ഒരള കോളനിയില്‍ വാര്‍ഡ് തല ഉത്ഘാടനം മെമ്പര്‍ എം.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ഊരുമൂപ്പന്‍ ഹരിദാസ് ചീറ്റക്കാല്‍ അധ്യക്ഷം വഹിച്ചു. എസ് ടി പ്രേമോട്ടര്‍ തങ്കമണി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു