
രാജപുരം: റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു..ആദ്യ ദിനം തന്നെ നൂറോളം പേരാണ് റാണിപുരത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദിക്കാന്‍ പുല്‍മേട്ടിലെത്തിയത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് ആറു മുതല്‍ കേന്ദ്രം അടപ്പാടുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സന്ദര്‍ശകരെ വനത്തിലേക്ക് കടത്തിവിടുന്നത്. റാണിപുരത്തെ കാറ്റും മഴയും കോടമഞ്ഞും പ്രകൃതിയുമാസ്വദിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തിചേരും. സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി മാനി മുകളിലും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.പ്രഭാകരന്‍, വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനന്‍ , സെക്രട്ടറി ആര്‍.കെ.രാഹുല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ടി.എം. സിനി തുടങ്ങിയവര്‍ പുല്‍മേടു സന്ദര്‍ശിക്കുകയും റാണിപുരം വന സംരക്ഷണ സമിതി നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു. രാവിലെ 8 മണി മുതല്‍ വൈ. 3 മണി വരെയായിരിക്കും ട്രെക്കിംങ്ങ് സമയം.