ബളാംതോട് പുഴയില്‍ യുവാവിനെ കാണാതായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.

രാജപുരം: ബളാംതോട് പുഴയില്‍ ചാമുണ്ഡിക്കുന്നിലെ യുവാവിനെ കാണാതായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു. ചാമുണ്ഡിക്കുന്നില ജയകുമാര്‍ ( 30) നെയാണ് കാണാതായത്. ഇന്നലെ രാത്രി 11 മണിക്ക് ബളാംതോട് പാലത്തില്‍ നിന്നും പുഴയിലേക്ക് കോഴി മാലിന്യം തള്ളുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രാത്രി ഒരു മണിയോടെ അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് രാവിലെ 7 മണിക്ക് വീണ്ടും ആരംഭിച്ചു. രാജപുരം സി ഐ വി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. വൈകിട്ട് അഞ്ചരയോടെ ഇന്നത്തെ തിരച്ചില്‍ നടത്തിയെങ്കിലും ജയകുമാറിനെ കണ്ടെത്താനാകാത്തതിനാല്‍ തിരച്ചില്‍ വൈകിട്ടോടെ അവസാനിപ്പിച്ചു. നാളെ രാവിലെ വീണ്ടും തിരച്ചില്‍ തുടരുമെന്ന് രാജപുരം സി ഐ വി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Leave a Reply