റാണിപുരം : വന സംരക്ഷണ സമിതി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് എസ്. മധുസൂദനന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ആര്‍.കെ.രാഹുല്‍ , എം.ബാലകൃഷ്ണന്‍, കെ.സുരേഷ് എന്നിവര്‍ സംബന്ധിച്ചു. പട്ടുവം അംഗന്‍വാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദും കടമല അംഗന്‍വാടിയില്‍ പഞ്ചായത്തംഗം രാധാ സുകുമാരനും കാപ്പിത്തോട്ടം അംഗന്‍വാടിയില്‍ പഞ്ചായത്തംഗം കെ.ജെ.ജെയിംസും പതാക ഉയര്‍ത്തി. പെരുതടി കലാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സി. കുമാരന്‍ പതാക ഉയര്‍ത്തി. പെരുതടി അംഗണ്‍ വാടിയില്‍ അംഗണ്‍വാടി വര്‍ക്കര്‍ പി.നിര്‍മ്മല പതാക ഉയര്‍ത്തി. കെ.ബി. രതീഷ് , പി.കെ.ചന്ദ്രന്‍, വി.വിനീത്, പി.എ. രാജശേഖര , ബി.കെ. അശ്വതി എന്നിവര്‍ സംബന്ധിച്ചു.