രാജപുരം: പാണത്തൂരില്‍ കിണറ്റില്‍ വീണ പിഞ്ചു കുട്ടികള്‍ക്ക് ദൈവദൂതനായി അയല്‍വാസി .ഇന്നലെ രണ്ടരയോടെയാണ് പാണത്തൂര്‍ പള്ളിക്കാലിലെ ടി.കെ.ശിഹാബിന്റെ മകന്‍ നാലര വയസ്സുള്ള ആമില്‍ ഷാദി, സഹോദരി സെഫിയയുടെ മകള്‍ ആറു വയസ്സുകാരി മിസിരിയ എന്നിവര്‍ കളിക്കുന്നതിനിടെ വീട്ടുകാര്‍ നോക്കി നില്‍ക്കെ വീടിന്റെ അടുക്കള ഭാഗത്തെ 20 കോല്‍ ആഴമുള്ള കിണറ്റില്‍ വീണത്. വീട്ടുകാരുടെ കരച്ചില്‍ കേട്ടാണ് അയല്‍പക്കത്തെ കുമാരന്‍ ഓടിയെത്തുന്നത്. ആമില്‍ ഷാദിലിന് കിണറിലെ മോട്ടറിന്റെ കയറില്‍ പിടി കിട്ടിയിരുന്നു. മിശ്രിയ വെള്ളത്തില്‍ മുങ്ങിത്താഴുന്ന നിലയിലായിരുന്നു. കുമാരന്‍ ഇറങ്ങിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. പിന്നാലെ അപ്പു എന്നയാളും ഇറങ്ങി. നാട്ടുകാരും