രാജപുരം: കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകര്‍ കുട്ടികളുടെ പഠന സാഹചര്യം നേരില്‍ കണ്ട് വിലയിരുത്തുന്നതിനും മാനസിക സമ്മര്‍ദ്ധം കുറയ്ക്കുന്നതിനുമായി ഗൃഹസന്ദര്‍ശനം നടത്തി
പ്രീ പ്രൈമറി മുതല്‍ പത്താം തരം വരെയുള്ള 1200 ല്‍ പരം കുട്ടികളുടെ വീടുകളിലേക്കാണ് അധ്യാപകര്‍ എത്തിയത്.
അധ്യാപകരുടെ ഗൃഹസന്ദര്‍ശനം കുട്ടികളിലും രക്ഷിതാക്കളിലും പുത്തനുണര്‍വേകി.
കുട്ടികളിലുള്ള നൈപുണികള്‍ നേരില്‍ക്കണ്ട് കുട്ടികളെ പ്രോല്‍സാഹിപ്പിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പോരായ്മയും ക്ലാസ് റൂം വിദ്യാഭ്യാസത്തിന്റെ മേന്മയെക്കുറിച്ചും രക്ഷിതാക്കള്‍ വചാലരായി