രാജപുരം: സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തില്‍
കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്തിലെ വിരമിച്ച മുഴുവന്‍ അധ്യാപകരെയും ആചരിക്കുന്നതിന് ഭാഗമായി കൊട്ടോടി പതിമൂന്നാം വാര്‍ഡിലെ അധ്യാപകരെ ഭവനത്തില്‍ ചെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാജി ചാരാത്ത് , പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ചാക്കോ., എംഎം സൈമണ്‍, ബി.അബ്ദുള്ള, മനു, ഷാജി വള്ളിനായില്‍ എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരായ പി.എല്‍.അലക്‌സാണ്ടര്‍, രത്‌നമ്മ , ഫിലിപ്പ് ആണ്ടു മാലില്‍, പി.യു.ജോസ് ഉള്ളാട്ടില്‍, പി.യു.കുരുവിള, കത്രീന , ലിസി, എ.സി.തോമസ്, കെ.ജെ.തോമസ് എന്നിവരെ ആദരിച്ചു.