ഓട്ടമല ഗോട്ടൺകാർ തറവാട്ടിലെ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ബളാംതോട് : ഓട്ടമല ഗോട്ടൺ കാർ തറവാട്ടിലെ എസ് എസ് എൽ സി, പ്ലസ് ടു, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ
താറവാട് പുത്തരി അനുബന്ധിച്ച്
അനുമോദിച്ചു. രാഘവൻ കാസർകോട് ഉദ്ഘാടനം ചെയ്തു. ബാബു തുമ്പോടി അധ്യക്ഷത വഹിച്ചു. ആതിര, ദേവി ചന്തനാ, ആദിത്യ തുടങ്ങി വിദ്യാർത്ഥികളെ അനുമോദിച്ചു. സുന്ദരൻ, മാധവൻ, മുത്തു ഓട്ടമല, ദാമു, ശിവ കുമാർ, രാജേഷ് ദാമു, വിനോദ്, മീനാഷി, ചന്ദ്രൻ തുമ്പോടി, ചന്ദ്രൻ ഓട്ടമല തുടങ്ങിവർ സംബന്ധിച്ചു.