അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ച് ജനശ്രീ പനത്തടി മണ്ഡലം സഭ.
പനത്തടി : അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകരെ ആദരിച്ച് ജനശ്രീ പനത്തടി മണ്ഡലം സഭ. പനത്തടി സ്കൂളിൽ സേവനംഅനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപക ദമ്പതികൾ ആയ ബളാംതോടുള്ള മാത്യു മാഷിനെയും. ചിന്നമ ടീച്ചറെയും അവരുടെ വസതിയിൽ ചെന്ന് ഷാൾ അണിയിച്ച് ജനശ്രീ പനത്തടി മണ്ഡലം സഭ ആദരിച്ചു. അദ്ധ്യാപന കാലഘട്ടത്തിലെ മധുരതരമായ ഓർമ്മകൾ അദ്ധ്യാപക ദമ്പതികൾ പങ്കുവെച്ചു. പനത്തടി മണ്ഡലം ചെയർമാൻ രാജീവ് തോമസ് മണ്ഡലം സെക്രട്ടറി വിനോദ് കുമാർ എം.ജയകുമാർ, എൻ.ചന്ദ്രശേഖരൻ നായർ , അജി ജോസഫ് , ണ്ഡലം ട്രഷറർ ആശ സുരേഷ് എന്നിവർ സംബന്ധിച്ചു.