രാജപുരത്ത് നടക്കുന്ന കാര്‍ഷിക മേളയിലെ പ്രദര്‍ശനക്കില്‍ അരക്വിന്റല്‍ ഭാരമുളള ഭീമന്‍ കപ്പ സന്ദര്‍ശകര്‍ക്ക് കൗതുകമായി

  • രാജപുരം: രാജപുരത്ത് നടക്കുന്ന കാര്‍ഷിക മേളയിലെ പ്രദര്‍ശനക്കില്‍ അരക്വിന്റല്‍ ഭാരമുളള ഭീമന്‍ കപ്പ സന്ദര്‍ശകര്‍ക്ക് കൗതുകമായി. കാര്‍ഷിക മേളയില്‍ ക്യഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാജപുരത്ത് നടത്തിയ കാര്‍ഷികവിള പ്രദര്‍ശനത്തിലാണ് കോടോം-ബോളൂര്‍ പഞ്ചായത്തിലെ കര്‍ഷക കോടോത്തെ പി.കെ സരോജിനിയുടെ ക്യഷിയിടത്തില്‍ വിളഞ്ഞ ഭീമന്‍ കപ്പ എത്തിച്ചത്. വയനാടന്‍ ഇനത്തില്‍ പെട്ടതാണ് വിത്ത്. പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ക്യഷിചെയ്ത ഭീമന്‍ ചേനയും,പാണത്തൂര്‍ ഇലവുങ്കല്‍ തോമസ് ക്യഷിചെയ്ത 31 കിലോയുളള ഏത്തക്കുല,ഇഞ്ചി,ഉരുളകിഴങ്ങ് മുതലായവ പ്രദര്‍ശനത്തിന് എത്തിയിട്ടുണണ്ട്. കാര്‍ഷിക മേള നാളെ സമാപിക്കുന്നതാണ്.

Leave a Reply