ഒടയംചാൽ ബദരിയ മുസ്‌ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഹഫ്‌ലത്തുൽ ബദ്‌രിയ-18’ മദ്രസ്സ ഉദ്ഘാടനവും മജ്‌ലിസുന്നൂർ വാർഷികവും

  • രാജപുരം: ഒടയംചാൽ ബദരിയ മുസ്‌ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഹഫ്‌ലത്തുൽ ബദ്‌രിയ-18’ മദ്രസ്സ ഉദ്ഘാടനവും മജ്‌ലിസുന്നൂർ വാർഷികവും മാർച്ച് രണ്ട്, മൂന്ന്, നാല് തിയതികളിൽ നടക്കും. മാർച്ച് രണ്ടിന് നാല് മണിക്ക് മദ്രസ കെട്ടിടത്തിന്റെയും വാർഷികത്തിന്റെയും ഉദ്ഘാടനം എസ്.കെ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജമാ അത്ത് പ്രസിഡന്റ് ഇബ്രാഹിം ഹാജി മുഹമ്മദ് അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥിയായിരിക്കും. അബ്ദുൾ ഹമീദ് ഫൈസി, ബഷീർ വെള്ളിക്കോത്ത് എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് ഉസ്താദ് അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ് പാഠം ഒന്ന് അദബ് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. രണ്ടാം ദിനമായ മാർച്ച് മൂന്നിന് രാവിലെ 10.30-ന് നടക്കുന്ന വനിതാ സംഗമം ജാബിർ ഹുദവി ഉദ്ഘാടനം ചെയ്യും. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പരിശീലക ഫാത്തിമ വഹിയ്യ എട്ടിക്കുളം ക്ലാസെടുക്കും. വൈകുന്നേരം 7.30-ന് നടക്കുന്ന മജ്‌ലി സുന്നൂർ വാർഷിക സംഗമത്തിൽ സയ്യിദ് മഹ്മൂദ് സ്വഫ്‌വാൻ തങ്ങൾ അൽബുഖാരി അുനുഗ്രഹ പ്രഭാഷണം നടത്തും. പി.ഇബ്രാഹിം ആലടുക്കം അധ്യക്ഷത വഹിക്കും. സമാപന ദിനമായ മാർച്ച് നാലിന് രാത്രി 7.30-ന് സമാപന സംഗമത്തിൽ ഉസ്താദ് അഷ്‌റഫ് റഹ്മാനി ചൗക്കി മത പ്രഭാഷണം നടത്തും. ദിക്‌റ് സ്വലാത്ത് മജ്‌ലിസിനും കൂട്ടു പ്രാർഥനയ്ക്കും ഉസ്താദ് മുഹമ്മദ് റഫീഖ് ലത്വീഫി നേതൃത്വം നൽകും. തുടർന്ന് അന്നദാനവും നടത്തുമെന്ന് ജമാ അത്ത് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജമാ അത്ത് പ്രസിഡന്റ് ഇബ്രാഹിം ഹാജി മുഹമ്മദ്, ഉസ്താദ് അഹമ്മദ് നൗഫൽ, എം.അബ്ദുൾ സത്താർ, പി.ഇസ്മയിൽ എന്നിവർ സംബന്ധിച്ചു.

Leave a Reply