
രാജപുരം : ബന്തടുക്ക – മാനടുക്കം -കാഞ്ഞങ്ങാട് -മലയോരറൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണം എന്ന് പനത്തടി പഞ്ചായത്ത് അംഗം എന്‍. വിന്‍സെന്റ് കാഞ്ഞങ്ങാട് ഡിപ്പോ മാനേജര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ ഭാഗികമായി പിന്‍വലിച്ചതിനാലും ജനജീവിതം സാധാരണ രീതിയില്‍ ആയതിനാലും ബന്തടുക, മാനടുക്കം കോളിച്ചാല്‍ എന്നീ മലയോര മേഖലകളിലില്‍ നിന്നും ജോലി ആവശ്യാര്‍ത്ഥം കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ ഇതര തൊഴിലാളികള്‍ എന്നിവര്‍ക്ക് ഉപകാരപ്പെടുന്ന ഈ ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം എന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.