
രാജപുരം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍സ് ഗൈഡ് നടപ്പിലാക്കുന്ന വിഷന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന എന്റെ വീട്ടിലും കൃഷിത്തോട്ടം പരിപാടിയുടെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഉദ്ഘാടനം കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കുളിലെ സ്‌കൗട്ട് അംഗമായ ആദര്‍ശ് രാജേന്ദ്രന്റെ ചാമക്കുഴിയിലുള്ള വീട്ടില്‍ നടന്നു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിഷ അനന്തന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി വിവി മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു.ജില്ല കമ്മീഷണര്‍ ജി.കെ.ഗിരീഷ് പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ഷേര്‍ലി ജോര്‍ജ്, ജില്ല ട്രെയിനിങ്ങ് കമ്മീഷണര്‍ പി.ടി .തമ്പാന്‍, ഹോസ്ദുര്‍ഗ് ഉപജില്ല ഭാരവാഹികളായ പി.വി.ജയരാജ്, എം.വി .ജയ, പി.സരോജിനി എന്നിവര്‍ സംസാരിച്ചു
ചടങ്ങില്‍ വെച്ച് ജില്ലയിലെ കര്‍ഷക അധ്യാപകര്‍ക്കുള്ള ഒന്നാം സ്ഥാനം നേടിയ സ്‌കൗട്ട് വിഭാഗം ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ വി.കെ ഭാസ്‌കരന്‍ ,മികച്ച കൃഷി ഡയരക്ടര്‍ക്കുള്ള ഒന്നാം സ്ഥാനം നേടിയ പരപ്പ ബ്ലോക്ക് അസിസ്റ്റന്റ് ഡയരകടര്‍ സുമ വിഎല്‍, കര്‍ഷകനായ ഇ.ഗോപാലന്‍ നായര്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.