കളളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലാ കോണ്‍ഗ്രസ്സ് കമിറ്റി പ്രസിഡന്റ് പി കെ ഫൈസലിന് സ്വീകരണം നല്‍കി

രാജപുരം:കളളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലാ കോണ്‍ഗ്രസ്സ് കമിറ്റി പ്രസിഡന്റ് പി കെ ഫൈസലിന് സ്വീകരണം നല്‍കി. കള്ളാര്‍അനുഗ്രഹഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍മണ്ഡലം പ്രസിഡന്റ് ഷാജിചാരത്ത്അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ സ്വീകരണം ഏറ്റുവാങ്ങി സംസാരിച്ചു. കിസാന്‍ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കുഞ്ഞമ്പു നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി.വി സുരേഷ്, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കരുണാകരന്‍ നായര്‍ ,കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. സജിപ്ലച്ചേരി സ്വാഗതവും, ബി അബ്ദുള്ള നന്ദിയും പറഞ്ഞു. ബ്ലോക്ക്,മണ്ഡലം,വാര്‍ഡ്,ഭാരവാഹികള്‍സംബന്ധിച്ചു.ചടങ്ങില്‍കേരളപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി കെ നാരായണനെ ഡി സി സി പ്രസിഡന്റ്ആദരിച്ചു

Leave a Reply