പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ വിജയികളെ അനുമോദിച്ചു.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ വിജയിച്ചവരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് വിജയികള്‍ക്ക് ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മകുമാരി അദ്ധ്യാപകരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് കുത്തിയതോട്ടില്‍, പി.വി.ശ്രീലത, ജോസ് മാവേലില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍ , ജി.എച്ച്.എസ്.എസ്. പരപ്പ പ്രിന്‍സിപ്പാള്‍ സുരേഷ് കൊക്കോട്, കെ.പ്രശാന്ത്., എന്‍.വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗവും ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയ നേടുകയും ചെയ്ത എ.വി.രാജേഷിനെ യോഗത്തില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ.മുഹമ്മദ്
സ്വാഗതവും നോഡല്‍ പ്രേരക് കെ.ഒ.അനില്‍ കുമാര് നന്ദിയും പറഞ്ഞു.

Leave a Reply