
രാജപുരം: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പൂടംകല്ലില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി എ.വേലായുധന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.മധു, ന്യൂനപക്ഷ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു, സി.ബാലകൃഷ്ണന്, എ.കെ.മാധവന്, കാരോളി ഷാഫി, വിനീത് കുമാര്‍ മുണ്ടമാണി, കെ.രാജഗോപാല്‍, ഭാസ്കരന് കാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു.