കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊട്ടോടിയില്‍ രക്ത ദാന ക്യാംപ് സംഘടിപ്പിച്ചു.

രാജപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് കൊട്ടോടി യൂണിറ്റിന്റെ നേതൃത്വത്തില്‍, ബ്ലഡ് ഡോണേഴ്‌സ് കേരള യുടെയും, കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും സഹകരണത്തോടെ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊട്ടോടി യൂണിറ്റ് പ്രസിഡണ്ട് അശ്വിന്‍ കൃഷ്ണ അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരി കാലായില്‍, പതിനാലാം വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍, പരിഷത്ത് ജില്ലാ സെക്രട്ടറി ടി. കെ.സുകുമാരന്‍. പി. ടി. എ പ്രസിഡണ്ട് ബി. അബ്ദുള്ള, ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ജില്ലാ കമ്മിറ്റിയംഗം ബഷീര്‍ വെള്ളരിക്കുണ്ട്, കള്ളാര്‍ സോണ്‍ പ്രസിഡന്റ് രഞ്ജിത്ത്, എന്‍.എസ്.എസ് ലീഡര്‍ ചെല്‍സിന വെറോണിക്ക ലാലു എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.പി.സന്ധ്യ സ്വാഗതവും, പരിഷത്ത് യൂണിറ്റ് സെക്രട്ടറി ശ്രീകാന്ത് പുലിക്കോട് നന്ദിയും പറഞ്ഞു. കെ.മെയ്‌സണ്‍, എ.എം.കൃഷ്ണന്‍, ബാലചന്ദ്രന്‍ കൊട്ടോടി, ഗണേശന്‍ അയറോട്ട്, രതീഷ് ഒരള, സുലൈമാന്‍ കൊട്ടോടി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply