പരപ്പ ബ്ലോക്ക് പട്ടിക ജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അരിപ്രോഡ് കോളനിയില്‍ റാലിയും സെമിനാറും സംഘടിപ്പിച്ചു.

പാണത്തൂര്‍ : സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പട്ടിക ജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ പത്താംവാര്‍ഡ് അരിപ്രോഡ് പട്ടികജാതി കോളനി കേന്ദ്രീകരിച്ച് റാലിയും സെമിനാറും സംഘടിപ്പിച്ചു. വാര്‍ഡംഗം കെ.ജെ.ജയിംസ് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പത്മകുമാരി ഉപഹാരം നല്‍കി. അരിപ്രോഡ് കാരുണ്യ ആശ്രമം ഡയറക്ടര്‍ ഫാ.ജോഷി നീച്ചിമലയില്‍, , സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, വി.ജെ.ആന്റണി, ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസര്‍ കെ.അസൈനാര്‍, കെ.വി.വനജ എന്നിവര്‍ പ്രസംഗിച്ചു. ബാലചന്ദ്രന്‍ കൊട്ടോടി മോട്ടിവേഷന്‍ ക്ലാസെടുത്തു.

Leave a Reply