ലഹരി വിമുക്തമലയോരത്തിനായി സമര പ്രഖ്യാപനം നടത്തി.

രാജപുരം: കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയും, വന്യമൃഗശല്യവും ,കാലവസ്ഥ വ്യതിയാനവും കാരണം പൊറുതിമുട്ടിയിരിക്കുന്ന കര്‍ഷകരെ വീണ്ടും ദുരിതത്തിലാക്കുന്ന രീതിയില്‍ മലയോര മേഖലയില്‍ മദ്യഷാപ്പുകള്‍ തുടങ്ങുവാനുള്ള ഭരണകൂടനീക്കത്തിനെതിരെ ബഹുജന പങ്കാളിത്തത്തോടെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി കേരള മദ്യനിരോധന സമിതി കാസര്‍ഗോഡ് ജില്ല കമ്മറ്റി മുന്നോട്ടു നീങ്ങുമെന്ന് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മദ്യനിരോധന സമിതി മഹിള വിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഒ.ജെ.ചിന്നമ്മ പറഞ്ഞു. ജില്ല പ്രസിഡന്റ് തോമസ് രാജപുരം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടി പ്രൊഫ.ടി.എം രവീന്ദ്രന്‍, ജില്ല സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് മാവേലി, ബളാംതോട് ഇമാം ജനാബ് ഉബൈദ് സഖാഫി, സെബാന്‍ കാരക്കുന്നേല്‍, ഷിനോ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply