രാജപുരം: നിയന്ത്രണമില്ലാതെ തുടരുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ധന പിടിച്ചുനിര്‍ത്തുക, ഓട്ടോ ചാര്‍ജ് എത്രയും പെട്ടെന്ന് വര്‍ദ്ധിപ്പിച്ചു ആത്മഹത്യയുടെ വക്കിലെത്തിയ ഓട്ടോ തൊഴിലാളികളെ രക്ഷിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാജപുരത്തെ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിച്ചു. പ്രതിഷേധസൂചകമായി ഓട്ടോ തൊഴിലാളികള്‍ രാജപുരം ടൗണില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രകടനം നടത്തി. സമരപരിപാടികള്‍ക്ക് ബിനോയ് പേഴും കാട്ടില്‍, റോയ് പറയ്‌കോണത്ത്, ജോണി സ്രായപ്പള്ളിയില്‍, സജി മണ്ണൂര്‍, ബേബി മേത്താ നത്ത്, രാജേഷ് പാലം കല്ല്, ഹരികുമാര്‍ പാലംകല്ല് എന്നിവര്‍ നേതൃത്വം നല്‍കി.