കൊട്ടോടി സ്‌കൂളില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു.

രാജപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൊട്ടോടി ഗവണ്‍മെന്റ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജാഗ്രത സമിതി, പിടിഎ, എസ്എംസി, സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത യോഗം ചേര്‍ന്നു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.ജോസ്, എം.കൃഷ്ണകുമാര്‍, വി.സബിത , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ശ്രീകുമാര്‍, രാജപുരം എസ്‌ഐ എം.ഭാസ്‌കരന്‍, എസ്എംസി ചെയര്‍മാന്‍ സുലൈമാന്‍ കൊട്ടോടി, എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply