റാണിപുരം റിസോര്‍ട്ടിലെ നിര്‍മാണ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ അധികൃതര്‍ എത്തി.

രാജപുരം: റാണിപുരം റിസോര്‍ട്ടില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ കാസര്‍ക്കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹനും സംഘവും റാണിപുരം സന്ദര്‍ശിച്ചു. കുട്ടികളുടെ പാര്‍ക്ക്, സ്വിമ്മിംഗ് പൂള്‍, ആയുര്‍വേദ സ്പ തുടങ്ങിയവയാണ് റാണിപുരത്ത് ഒരുക്കുന്നത്. ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിജു രാഘവന്‍, ആര്‍ക്കിട്ടെക്ക്റ്റ് സ്വപ്ന വത്സരാജ്, നിര്‍മ്മിതി കേന്ദ്രം പ്രോജക്റ്റ് എഞ്ചിനീയര്‍ വി.സജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply