പനത്തടി പഞ്ചായത്തില്‍ നിയമബോധന ക്ലാസ് സംഘടിപ്പിച്ചു.

രാജപുരം: നിയമസേവന ദിനത്തില്‍ സഹസ്രാദി ദളങ്ങള്‍ എന്ന പേരില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാട്ടക്കുന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലിടത്ത് നിയമ ബോധന ക്ലാസ് സംഘടിപ്പിച്ചു. ഭാരത് കാ അമൃത് മഹോത്സവ ത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ങ്ങളിലൂടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പനത്തടി പഞ്ചായത്തിലെ 15 വാര്‍ഡുകളിലെ 45 കേന്ദ്രങ്ങളില്‍ ഇതിനോടനുബന്ധിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു. മാട്ടക്കുന്ന് നടത്തിയ ക്ലാസ് പഞ്ചായത്ത് അംഗം എന്‍.വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് എം.നാരായണന്‍ ക്ലാസ് കൈകാര്യം ചെയ്തു.

Leave a Reply