രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിലെ അഗ്രിന്യൂട്രി ഗാര്‍ഡന്‍ വാര്‍ഡ്തല മോഡല്‍ പ്ലോട്ട് വിത്തിടീല്‍ മഹോത്സവം പഞ്ചായത്തിലെ നാല്, 13,8, 12 വാര്‍ഡുകളില്‍ നടത്തി. പന്ത്രണ്ടാം വാര്‍ഡില്‍ നെല്ലിത്തോട് മേഘ ജെ എല്‍ ജി യുടെ അഗ്രിന്യൂട്രി ഗാര്‍ഡന്‍ മോഡല്‍ പ്ലോട്ടിലെ വിത്തിടീല്‍ മഹോത്സവം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മാധവി.സി, പഞ്ചായത്ത് അംഗങ്ങളായ രാധ സുകുമാരന്‍, സൗമ്യമോള്‍, ബിജു.സി.ആര്‍, വിന്‍സെന്റ്. എന്‍, ജീവാ ടീം പ്രസിഡന്റ് സലോമി റോബി, സി.ഡി.എസ് മെമ്പര്‍ ബീനാ ജെയിംസ്, രാധ. കെ, ശാന്തക്കണ്ണന്‍ നായര്‍, രവിത. ആര്‍, ആനിമേറ്റര്‍ ലക്ഷമി.പി, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. അഞ്ചില്‍ കൂടുതല്‍ ഇനം പച്ചക്കറികളും, ഫലവൃക്ഷങ്ങളുംമാണ് കൃഷി ചെയ്യുന്നത്.